ഉറിയില്‍ പാക്ക് ഭീകരര്‍ക്കെതിരെ ധീരമായി പോരാടുന്ന ജവാന്മാര്‍ക്കു് തുറവൂര്‍ ടിഡി സ്‌കൂളുകളിലെ
കുട്ടികള്‍ അഭിവാദനങ്ങള്‍ അര്‍പ്പിച്ച നടത്തിയ റാലി.
തുറവൂര്‍: ടിഡി സ്‌കൂളുകളിലെ കുട്ടികള്‍ രാജ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വീരമൃത്യുവരിച്ച ജവാന്മാരുടെ ആശ്രിതരോടുള്ള കടപ്പാടിന്റെയും പ്രതീകമായി രാഷ്‌ട്രസേവനത്തിന്റെ മാതൃക ഉള്‍ക്കൊണ്ട് റാലി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സ്‌കൗട്ട്‌സ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്!, എന്‍സിസി, സ്‌കൂള്‍വാളന്‍ഡിയേര്‍സ് ഡിഎഡ്ഡ് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
ടിഡി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ കേണല്‍ വിജയന്‍ ത്രിവര്‍ണ്ണ പതാക റാലിക്യാപ്റ്റനു കൈമാറി ഉല്‍ഘാടനം ചെയ്തു. 1971ല്‍ ഇദ്ദേഹം സൈന്യസേവനത്തില്‍ പ്രവേശിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഈ അവസരത്തില്‍ അനുസ്മരിച്ചു. 1999ല്‍ കാര്‍ഗിലില്‍ നടന്ന യുദ്ധത്തിലും ഭാരതീയസേന പാക്കിസ്ഥാനു കനത്ത തിരിച്ചടി നല്‍കി. ഇനിയൊരു യുദ്ധമുണ്ടായാല്‍ നമ്മുടെ സായുധസേന പാക്കിസ്ഥാന്റെമേല്‍ പരിപൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുമെന്നും, പാക്കിസ്ഥാന്‍ വെറും ചരിത്രപാഠങ്ങളില്‍ ഒതുങ്ങുമെന്നും അദ്ദേഹം വിലയിരുത്തി.
ഹെഡ്മാസ്റ്റര്‍ എസ് നന്ദകുമാര്‍, പ്രിന്‍സിപ്പാള്‍ കെ എന്‍ പത്മം, സ്‌കൗട്ട്മാസ്റ്റര്‍ ജി. ശ്രീകുമാര്‍, എന്‍സിസി മേധാവി സോഫായ്, റെഡ്‌ക്രോസ് എസ് സവിത, സി ഹരികൃഷ്ണന്‍ എന്നിവര്‍ സംരഭത്തിനു് നേതൃത്വം നല്‍കി.
–
















