കണ്ണൂര്‍: തെരുവു നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. നാറാത്ത് കല്ലൂരിക്കടവ് ഖദീജ മന്‍സിലില്‍ ഹാഷിമിന്റെ മകള്‍ ഷഹാനക്കാണ്(9)കടിയേറ്റത്. തളാപ്പ് എസ്എന്‍ വിദ്യാമന്ദറിലെ വിദ്യാര്‍ത്ഥിനിയായ ഷഹാന ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് തെരുവിനായ അക്രമിച്ചത്. ഷഹാനയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















