അമ്പലപ്പുഴ: കരൂരില്‍ രണ്ട് ആടുകളെ തെരുവുനായകള്‍ കടിച്ചു കൊന്നു. പുറക്കാട് പഞ്ചായത്ത് കരൂര്‍ നാലാം വാര്‍ഡില്‍ കല്ലമ്പള്ളില്‍ ശശികുമാറിന്റെ ആടുകളെയാണ് ഇന്നലെഉച്ചയോടെ തെരുവനായ കടിച്ചുകൊന്നത്.
അഞ്ച് ആടുകളെ സമീപത്തെ പുരയിടത്തിലാണ് ദിവസവും കെട്ടുന്നത്. പതിവുപോലെ ഇന്നലെരാവിലെയും ആടുകളെ കെട്ടിയശേഷം ഉച്ചയ്‌ക്ക് തീറ്റകൊടുക്കാനെത്തുമ്പോള്‍ കഴുത്തുമുറിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ ആടുകള്‍ ചത്തുകിടക്കുന്നതാണ് കാണുന്നത്. പ്രദേശത്ത് തമ്പടിക്കുന്ന തെരുവുനായക്കൂട്ടം നിലവില്‍ മനുഷ്യര്‍ക്കും ഭീഷണിയായിക്കഴിഞ്ഞു.
















