സ്വാഗതസംഘ കാര്യാലയത്തിന്റെ ചുമതലയില്‍ മണ്ടിലേടത്ത് ശ്രീധരനുപുറമെ എറണാകുളത്തെ കെ.ജി. വാധ്യാര്‍ എന്ന ഗുണഭട്ട് പരമേശ്വര്‍ജിയുടെ ആഗ്രഹപ്രകാരം വന്നുതാമസിച്ചിരുന്നു. സമ്മേളനത്തിനുശേഷവും ഏതാണ്ട് എട്ടുമാസക്കാലം അദ്ദേഹം കോഴിക്കോട്ടു തുടര്‍ന്നു.
എറണാകുളത്തെ പ്രമുഖ അരിവ്യാപാരസ്ഥാപനമായിരുന്ന ശ്രീ വെങ്കിടേശ്വരാ സ്‌റ്റോര്‍സിന്റെ ചുമതലക്കാരനായിരുന്ന വാധ്യാര്‍ജി അവിടത്തെ മുതിര്‍ന്ന സ്വയംസേവകന്‍കൂടിയായിരുന്നു. സ്വാഗതസംഘ കാര്യാലയത്തിന്റെ പ്രവര്‍ത്തനം ശ്രീധരനും വാധ്യാര്‍ജിയും ചേര്‍ന്ന് കുറ്റമറ്റതാക്കി.
അത്രയും തിരക്കേറിയ ഒരു കാര്യാലയ നടത്തിപ്പ് എത്രയും ഭംഗിയായി, സ്വരച്ചേര്‍ച്ചയോടെ അവര്‍ കൊണ്ടുപോയി.
















