Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രായോഗിക സ്വപ്‌ന ജീവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:35 pm IST
in Vicharam

 

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ സ്വപ്‌ന ജീവിയാണ്. താന്‍ കാണുന്ന സ്വപ്‌നങ്ങള്‍ അസാധാരണമാം വിധം യാഥാര്‍ത്ഥ്യമാക്കാനാകുന്ന സ്വപ്‌നാടനക്കാരന്‍. ഗുജറാത്തിനെ അടിമുടി മാറ്റുക എന്നതായിരുന്നു ഒരിക്കല്‍ അദ്ദേഹം കണ്ട സ്വപ്‌നം. ആ നാട് വികസിച്ചു.

ബൃഹത്തായ സ്വപ്‌നമാണ് അദ്ദേഹത്തിന് ഭാരതത്തിന്റെ വികസനത്തെക്കുറിച്ചുള്ളത്. കാര്‍ഷിക ഗവേഷണവും പരിസ്ഥിതി സംരക്ഷണവും വ്യവസായത്തിന്റെ ജീവരേഖയായ അടിസ്ഥാന സൗകര്യവികസനവും ആഗോള നിക്ഷേപവും ഉള്‍പ്പെടുന്ന സ്വപ്‌നമാണത്. തികഞ്ഞ അച്ചടക്കത്തോടെ കഠിനമായി പണിചെയ്യിക്കുന്ന യജമാനനൊപ്പം കരുത്തിന്റെയും അനുകമ്പയുടെയും ആള്‍ രൂപംകൂടിയാണ് പ്രധാനമന്ത്രി മോദി.

മനുഷ്യന്റെ സര്‍വതോമുഖമായ വികസനത്തിന് വിദ്യാഭ്യാസം അവിഭാജ്യഘടകമാണെന്ന്് വിശ്വസിക്കുന്ന മനുഷ്യനാണ് മോദി. സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കണമെങ്കില്‍ അതിനെ ചൂഴ്ന്നുനില്‍ക്കുന്ന ദാരിദ്ര്യവും ദുഃഖവും ഇല്ലാതാക്കണമെന്നും അദ്ദേഹത്തിന് അറിയാം. അതിനാണ് അദ്ദേഹം വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് അവഗണിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.

ഒരേസമയം യാഥാര്‍ത്ഥ്യവാദിയും ആദര്‍ശവാദിയുമായ ശുഭാപ്തി വിശ്വാസക്കാരനാണ് മോദി. പരാജയം കുറ്റമല്ലെന്നും ചെറിയ ലക്ഷ്യങ്ങള്‍ കൊടും കുറ്റകൃത്യമാണെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ജീവിതത്തിന്റെ ഏത് തുറയിലും വിജയിക്കണമെങ്കില്‍ വ്യക്തമായ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവും സൂക്ഷ്മതയും ഉണ്ടാകണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഭാരതീയരെക്കുറിച്ചുള്ള ചിന്തയാണ് ബിജെപി എന്ന പാര്‍ട്ടിയുടെ പിറവിക്ക് വഴിയൊരുക്കിയത്. രാജ്യത്തെ ഏറ്റവും വലിയ കക്ഷികളില്‍ ഒന്നാകാന്‍ ഊര്‍ജ്ജം നല്‍കിയതും ഈ ചിന്തയാണ്. ദേശീയതയാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. ജാതിയോ മതമോ ഇല്ലാതെ ഭാരതീയര്‍ എന്ന വികാരമാണ് പാര്‍ട്ടി പങ്കുവയ്‌ക്കുന്നത്. സമൂഹത്തിലെ വിഭജനങ്ങളുടെയും വേര്‍തിരിവുകളുടെയും ഇടുങ്ങിയ രാഷ്‌ട്രീയത്തില്‍ ബിജെപി വിശ്വസിക്കുന്നില്ല. ദേശസ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഭാരതത്തെ സാംസ്‌കാരികമായും സാമ്പത്തികമായും അതിശക്തമാക്കാന്‍ ഇതിലൂടെ സാധ്യമാകും.

അഖണ്ഡ മാനവികതയാണ് ബിജെപിയുടെ അടിസ്ഥാന തത്വം. എല്ലാ ഭാരതീയരെയും ഒന്നായി കാണുന്നു. നമ്മുടെ മഹത്തായ ഊര്‍ജ്ജം ചെറിയ കാര്യങ്ങള്‍ക്ക് പാഴാക്കാനുളളതല്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. ദേശതാത്പര്യം ഉറപ്പാക്കി അതുവഴി ശക്തമായ അഖണ്ഡ ഭാരത നിര്‍മിതിക്കാണ് ബിജെപി ശ്രമിക്കുന്നത്.

പരിമിതമായ സര്‍ക്കാരും പരമാവധി ഭരണവും എന്നതായിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ നരേന്ദ്രമോദി മുന്നോട്ട്് വച്ച ആശയം. അത്യാവശ്യമല്ലാത്ത മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്‌ക്കും. വളര്‍ച്ചയ്‌ക്ക് വിഘാതം സൃഷ്ടിക്കുന്ന ചുവപ്പ് നാടയ്‌ക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അന്ത്യംകുറിക്കുമെന്ന വാഗ്ദാനവും മുന്നോട്ട് വച്ചിരുന്നു. ഇത്തരമൊരു ഭരണത്തിനാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഭാരതം സാക്ഷ്യം വഹിക്കുന്നത്.

എല്ലാ പൗരന്‍മാര്‍ക്കും തുല്യാവസരം കിട്ടുന്ന സമൂഹമാണ് ബിജെപിയുടെ ലക്ഷ്യം. കഴിവും കഠിനാദ്ധ്വാനവും ആദരിക്കപ്പെടും. ഓരോ പൗരനും സാമ്പത്തിക മാറ്റത്തിന്റെയും ഉത്പാദന ക്ഷമതയുടെയും ഇടനിലക്കാരനാകും.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ മാത്രമല്ല സുരക്ഷാ പ്രശ്‌നം നേരിടുന്നത്. വീട്ടില്‍നിന്ന് പുറത്തിറങ്ങുന്ന ഓരോരുത്തരും സുരക്ഷയുടെ പ്രശ്‌നം അനുഭവിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകള്‍. കേന്ദ്രസര്‍ക്കാരിന് സാമ്പത്തികമേഖലയിലും ശ്രദ്ധ ചെലുത്താതിരിക്കാനാകില്ല.

ബിജെപിയെ സംബന്ധിച്ചിടത്തോളം ദേശസുരക്ഷ പരമപ്രധാനമാണ്. വിദേശ ആയുധ നിര്‍മാതാക്കളില്‍ നാം അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തില്‍ മാറ്റം വരേണ്ടതുണ്ട്. നമ്മുടെ സൈനികര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കണം. ഇതിലൂടെ രാജ്യത്തിന് പുറത്തേക്കുളള പണമൊഴുക്ക് തടയുക മാത്രമല്ല, നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കും. ഇത് നമ്മുടെ സമ്പദ്ഘടനയ്‌ക്ക് കരുത്താകും.

സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് പോലീസ് സേനയെ നവീകരിക്കണം. എല്ലാ സംസ്ഥാനങ്ങളിലും പോലീസ് സേനയുടെ നവീകരണത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സ്ത്രീകള്‍ പോലീസ് സേനയുടെ എല്ലാ മേഖലകളിലേക്കും കടന്നുവരുന്നത് ഏറെ സഹായകമാകും.

വെര്‍ച്വല്‍ ലോകത്തെ ഭാവിയുദ്ധങ്ങള്‍ക്ക് വേണ്ടിയും നാം തയാറെടുത്തേ മതിയാകൂ. വിവരസാങ്കേതിക രംഗത്തും സേവന മേഖലയിലും ശക്തമായ മേല്‍ക്കോയ്‌മയുണ്ടെങ്കിലും ഭാരതത്തിന് ഏറെ ആശങ്കയുണ്ടാക്കുന്ന വിഷയമാണിത്. മറ്റ് രാജ്യങ്ങളിലെ വികസനവുമായി നമുക്ക് കിടപിടിക്കാന്‍ ആകുമോയെന്നതാണ് ആശങ്ക. വെര്‍ച്വല്‍ ലോകത്തെ നമ്മുടെ സ്വത്തുകള്‍ സംരക്ഷിക്കാനായി നാം കൂടുതല്‍ യുവാക്കളെ ഈ രംഗത്തേക്ക് എത്തിക്കേണ്ടതുണ്ട്. ഇവര്‍ക്ക് മതിയായ പരിശീലനവും നല്‍കണം. ഇത് സാമ്പത്തിക രംഗത്തും നേരിട്ടും അല്ലാത്തതുമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇത് കൂടുതല്‍ ശക്തമായ അഖണ്ഡഭാരത സൃഷ്ടിക്ക് സഹായമാകും.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും ദുര്‍ബല വിഭാഗത്തിനും തുല്യാവസരം നല്‍കിക്കൊണ്ടുളള വികസനമാണ് ബിജെപിയുടെ മികച്ച ഭരണം ലക്ഷ്യംവയ്‌ക്കുന്നത്. ഈ ഒരൊറ്റ ആശയത്തില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. സുതാര്യതയും കാര്യക്ഷമതയുമാണ് ബിജെപി ഭരണത്തിന്റെ മുഖമുദ്ര. ഈ മൂല്യങ്ങളില്‍ തന്നെ ബിജെപി ഇപ്പോഴും അടിയുറച്ച് നില്‍ക്കുന്നു.

അഴിമതിരഹിതമായ സംശുദ്ധ ഭരണമാണ് നരേന്ദ്ര മോദി നടത്തുന്നത്. ജനങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങളോളം പ്രയ്ത്‌നിച്ചാണ് ബിജെപിയുടെ ഓരോ നേതാക്കളും ഇന്ന് കാണുന്ന സ്ഥാനങ്ങളില്‍ എത്തിയിട്ടുളളത്. ഇന്നത്തെ ഭാരതത്തിന് അനുയോജ്യമായ യുവനേതാക്കളെയാണ് പാര്‍ട്ടി രംഗത്തിറക്കിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.