തലശ്ശേരി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നൂറ്റൊന്നിന്റെ നിറവിലെത്തിയതിന്റെ ഭാഗമായി ഗുരുപര്‍വ്വം പരിപാടിയില്‍ ആദരിക്കുന്നതാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവങ്ങാട് ഭാരതിയ നാട്യകലാലയത്തിന്റെ സര്‍വ്വസ്വവുമായ ഗുരുവിന്റെ ശിഷ്യഗണങ്ങളുടെ സമര്‍പ്പണമാണ് ഗുരുപര്‍വ്വം. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ വൈകുന്നേരം 5.30ന് നടക്കുന്ന ആദരിക്കല്‍ ചടങ്ങും നാട്യ കലാലയത്തിന്റെ വാര്‍ഷികവും എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം നൃത്ത സന്ധ്യയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ വി.എം.സുകുമാരന്‍, പ്രദീപ് ചൊക്ലി, എം.വി.ശൈലജ, രാജേന്ദ്രന്‍ തായാട്ട് എന്നിവര്‍ പങ്കെടുത്തു.
















