കണ്ണൂര്‍: കക്കാട് സെന്‍ട്രല്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ സമാപനം ഒക്‌ടോബര്‍ 2 ന് രാവിലെ 10 മണിക്ക് കക്കാട് കോര്‍ജാന്‍ യുപി സ്‌കൂളില്‍ നടക്കും. ഓണപ്പൂക്കള മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് സമ്മാനദാനവും പരിപാടിയുടെ ഉദ്ഘാടനവും ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് നിര്‍വ്വഹിക്കും. 25 ന് അസോസിയേഷന്‍ പരിധിയില്‍പ്പെട്ട റോഡും പരിസരവും ശുചീകരിക്കും. പായസമേളയും ഉണ്ടായിരിക്കും.
















