കണ്ണൂര്‍: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ജില്ല 100 ശതമാനം നേട്ടം കൈവരിച്ചതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുമോദന യോഗം ഇന്ന് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലവല്‍ നോഡല്‍ ഓഫീസര്‍ ജോസ്.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഇ.പി.ലത ഉപഹാരം സമര്‍പ്പിക്കും. കെ. നാരായണന്‍, എ.പവിത്രന്‍, പി.പി.രവീന്ദ്രന്‍, കെ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എ.അബ്ദുള്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
















