കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ 100 ദിന ആഘോഷപരിപാടികളുടെ ഭാഗമായി 25ന് രാവിലെ 10 മണിക്ക് ഗവ. മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ-പ്രബന്ധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ചിത്രരചനാ മല്‍സരത്തില്‍ (വാട്ടര്‍ കളര്‍) എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉപന്യാസ മല്‍സരത്തില്‍ ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ചിത്രരചനയ്‌ക്കുള്ള പേപ്പര്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരേണ്ടതില്ല. മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 23നു മുമ്പായി 0497 2700231 എന്ന നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.
















