കണ്ണൂര്‍: കേരള ലത്തീന്‍കത്തോലിക്ക അല്മയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 24,25 തീയ്യതികളില്‍ കണ്ണൂര്‍ ബര്‍ണ്ണശ്ശേരി സെന്റ്തേരേസാസ് ആംഗ്ലോ ഇന്‍ഡ്യന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടക്കുമെന്ന് ലത്തീന്‍കത്തോലിക്ക സഭാ കണ്ണൂര്‍ രൂപത അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രിതിനിധി സമ്മേളനം, സംഘടനാതല ശിബിരങ്ങള്‍, പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. 24 ന് രാവിലെ 9.30 ന് തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം ഉദ്ഘാടനം ചെയ്യും. ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. 25 ന് ഉച്ചക്ക് 2 മണിയോടെ സമ്മേളനം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ. തോംസണ്‍ കൊറ്റിയത്ത്, ആന്റണി നൊറോണ, ജയ്സണ്‍ മാത്യു, കെ.എച്ച്.ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: