കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ കരിമ്പം ഫാം, ആരൂഢം പദ്ധതി എന്നിവ ആധുനിക രീതിയില്‍ പുനര്‍ രൂപകല്‍പ്പന ചെയ്യുന്നതിന് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജുക്കേഷന്‍(സി ഇ ഇ) തയ്യാറാക്കിയ രൂപരേഖ സമര്‍പ്പിച്ചു. സിഇഇ ഡയറക്ടര്‍ കാര്‍ത്തികേയസാരാഭായ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന് രൂപരേഖ കൈമാറി. വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ.സുരേഷ് ബാബു, കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, സെക്രട്ടറി എം.കെ.ശ്രീജിത്ത്, പ്ലാന്‍ കാ ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍ എന്നിവരും സന്നിഹിതരായിരുന്നു.
















