കണ്ണാടിപ്പറമ്പ്: ഗ്രാമകേളി കലാതിയേറ്ററിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നാടന്‍ പൂക്കള്‍കൊണ്ടുള്ള വട്ടപ്പൂക്കള മത്സരവും ചിത്രരചനാ മത്സരവും നടത്തി. സമാപന ദിവസമായ 25ന് വൈകുന്നേരം 3ന് കണ്ണാടിപ്പറമ്പ് ദേശസേവാ സ്‌കൂളില്‍ വെച്ച് പദ്യഗാന മത്സരവും, ഓണപ്പാട്ട് മത്സരവും, ഗ്രാമകേളി കലാതിയേറ്റര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. പദ്യഗഹാനം, ഓണപ്പാട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 9846060609 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
















