ആലപ്പുഴ: ചെട്ടികാട് പബ്ലിക് ഹെല്‍ത്ത് ആശുപത്രിയില്‍ ദിവസങ്ങളായി നായ ചത്ത് പുഴുവരിച്ചിട്ടും മാറ്റാഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ ആവശ്യപ്പെട്ടു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ സ്വച്ഛ്ഭാരതം പരിപാടി ചെട്ടികാട് പിഎച്ച് സെന്ററില്‍ നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ദുര്‍ഗന്ധം വമിക്കുന്നത് നോക്കിയപ്പോളാണ് ആശുപത്രിയോട് ചേര്‍ന്നുള്ള റൂമില്‍ നിന്നും ചീഞ്ഞ് പുഴുവരിച്ച നായുടെ മൃതദേഹം കണ്ടെത്തിയത്. ്ര
പാഥമിക ആരോഗ്യ കേന്ദ്രത്തില്‍ തന്നെ ഇത്തരത്തില്‍ ചീഞ്ഞളിഞ്ഞ നായുടെ മൃതദേഹം കിടന്നിട്ടും അധികൃതര്‍ ആരും അറിഞ്ഞില്ലെന്ന് പറയുന്നത് ഗരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് ജി. മോഹനന്‍, ജനറല്‍ സെക്രട്ടറി രഞ്ചന്‍ പൊന്നാട്, പാതിരപ്പള്ളി മേഖലാ പ്രസിഡന്റ് മുരളീധരന്‍ നായര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















