പയ്യന്നൂര്‍: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധായ ജന്മശതാബ്ദി ആഘോഷസമിതി കല്യാശ്ശേരി മണ്ഡലത്തിലെ ആദ്യകാല സ്വയം സേവകരെയും ജനസംഘം പ്രവര്‍ത്തകരെയും ആദരിക്കുന്നു. ഗുരുചരണങ്ങളില്‍ എന്ന പേരില്‍ നടത്തുന്ന പരിപാടി നാളെ ഉച്ചക്ക് 3 മണിക്ക് കൈതപ്രം വാസുദേവപുരം ക്ഷേത്ര (വേങ്ങയില്‍ രാമചന്ദ്രന്‍ നായനാര്‍ നഗര്‍) ഓഡിറ്റോറിയത്തില്‍ ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ ബി.ജെ.പി.സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.ഏ.വി.കേശവന്‍ ഉദ്ഘാടനം ചെയ്യും. രാമനരസിംഹ ദാസ് (ഹരേ കൃഷ്ണപ്രസ്ഥാനം) മുഖ്യഭാഷണം നടത്തും. ആദ്യകാല ജനസംഘം നേതാവ് കെ.സി.കണ്ണന്‍ അമ്പതോളം വരുന്ന പഴയ കാല പ്രവര്‍ത്തകരെ ആദരിക്കം. കെ.വി.കരുണാകരന്‍, (ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് )കടവക്കാട് മാധവന്‍ നമ്പൂതിരി (റിട്ട. സീനിയര്‍ സയന്റിസ്റ്റ,് സിപിസിആര്‍ഐ) മംഗലം വാസുദേവന്‍ നമ്പൂതിരി (ജില്ലാ പ്രസിഡണ്ട്, യോഗക്ഷേമസഭ) എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മാസ്റ്റര്‍ യശ്വന്ത് മണിയറ അവതരിപ്പിക്കുന്ന മാജിക് ഷോ അരങ്ങേറും.
















