മട്ടന്നൂര്‍: എന്‍എസ്എസ് തലശ്ശേരി താലൂക്ക് യൂണിയന്റെ കീഴിലുള്ള മട്ടന്നൂര്‍ കരയോഗം ജനറല്‍ബോഡിയും തെരഞ്ഞെടുപ്പും യൂണിയന്‍ പ്രസിഡണ്ട് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ജയചന്ദ്രന്‍, പി.കനകരാജന്‍, കെ.പി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.മോഹനന്‍-പ്രസിഡണ്ട്, കെ.പി.മുരളീധരന്‍-സെക്രട്ടറി, ദേവിദാസ്-ട്രഷറര്‍ എന്നിവരെയും വനിതാസമാജം ഭാരവാഹികളായി വി.വി.സരോജിനി-പ്രസിഡണ്ട്, ഗീത മോഹന്‍-സെക്രട്ടറി, ടി.കെ.ഭാസുര-ട്രഷറര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
















