കണ്ണൂര്‍: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷ ഉദ്ഘാടനവും ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനവും 23, 24, 25 തീയ്യതികളില്‍ കോഴിക്കോട് നടക്കുന്നതോടനുബന്ധിച്ച് സമ്മേളന നഗരിയിലേക്കുള്ള കൊടിമരജാഥ നാളെ രാവിലെ 9 മണിക്ക് പയ്യാമ്പലത്തുള്ള മാരാര്‍ജി സ്മൃതികുടീരത്തില്‍ നിന്നും ആരംഭിക്കും. കൊടിമരജാഥയുടെ ഉദ്ഘാടനം ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവനും ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശും നയിക്കുന്ന കൊടിമരജാഥ രാവിലെ 9 മണിക്ക് പയ്യാമ്പലത്തു നിന്നും പ്രയാണമാരംഭിച്ച് 10 മണിക്ക് മമ്പറം, 10.30 ന് കൂത്തുപറമ്പ്, 11 മണിക്ക് തലശ്ശേരി, 11.30ന് മാഹി, 12 മണിക്ക് വടകര, 12.30ന് നാദാപുരം, 2.30 ന് കുറ്റിയാടി, 3 മണിക്ക് പേരാമ്പ്ര, 3.30 ന് കൊയിലാണ്ടി, 4 മണിക്ക് ഏലത്തൂര്‍ എന്നിങ്ങനെ സഞ്ചരിച്ച് 4.30 ന് കോഴിക്കോട്ട് എത്തിച്ചേരും. തുടര്‍ന്ന് സമ്മേളന നഗരിയിലേക്ക് എത്തിക്കും.
















