കണ്ണൂര്‍: കാവിന്മൂല ഗാന്ധിസ്മാരക വായനശാലയുടെയും വനിതാ വേദിയുടെയും ലൈബ്രറി കൗണ്‍സിലിന്റെയും ചക്കരക്കല്‍ പവിത്രാജ്വല്ലറിയുടെയും സംയുക്താഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്കായി ദ്വിദിന തൊഴില്‍ പരിശീലനം നടത്തും. 21ന് കുട നിര്‍മ്മാണ പരിശീലനവും, 25ന് സാരി ഡിസൈനിംഗ് പരിശീലനവും നടത്തും. പരിശീലനം നേടാനാഗ്രഹിക്കുന്നവര്‍ വായനശാലയിലോ സമീപമുള്ള പ്രേംടെക്സ് ടൈലറിംഗ് ഷോപ്പിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895092029, 9846947886.
പ്രതികരിക്കാൻ ഇവിടെ എഴുതുക: