എളയാവൂര്‍: എളയാവൂര്‍ എന്‍എസ്എസ് കരയോഗം എളയാവൂര്‍ നോര്‍ത്ത് എന്‍എസ്എസ് കരയോഗം എന്നിവയുടെ സംയുക്താഭിമഖ്യത്തില്‍ നടത്തിയ ഓണാഘോഷ പരിപാടി വി.വി.മോഹനന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജ ശശിധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി.രാജേന്ദ്രബാബു, ടി.കെ.പവിത്രന്‍ നമ്പ്യാര്‍, പി.എം.പ്രേമരാജന്‍, എം.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
പൂക്കള മത്സരം, വിവിധ കലാകായിക മത്സരങ്ങള്‍ എന്നിവയും നടന്നു. സമാപന സമ്മേളനത്തില്‍ ടി.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എന്‍.ഒ.നാരായണന്‍ നമ്പ്യാര്‍, പി.നാരായണന്‍ മാസ്റ്റര്‍, പ്രേമരാജന്‍, മീറ പ്രേംനാഥ്, വാസുദേവന്‍ നമ്പ്യാര്‍, യു.കെ.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനമേളയും ഉണ്ടായി.
















