അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ കളിത്തട്ട് ജങ്ഷന്‍– വെട്ടികരി പാടശേഖരം വഴി മാത്തൂചിറ വരെ പോകുന്ന റോഡ് ഇനി മുതല്‍ കായികതാരവും ഏഷ്യന്‍ മെഡല്‍ ജേതാവുമായ എം. ജി. മുരളിക്കുട്ടന്റെ ഓര്‍മയില്‍ എം.ജി. മുരളിക്കുട്ടന്‍ റോഡ് എന്നറിയപ്പെടും.
മുരളി കുട്ടന്റെ ജന്മനാടാണു പുന്നപ്ര. ചടങ്ങില്‍ മുരളി കുട്ടന്റെ ഭാര്യയും ഒളിംപ്യനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മേഴ്‌സി കുട്ടനും പങ്കെടുത്തു.















