ബാങ്കുയ്: മധ്യാഫ്രിക്കന്‍ രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ വംശീയ കലാപത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. യുഎന്‍ രക്ഷാദൗത്യസംഘമാണ് ഇക്കാര്യം അറിയിച്ചത്.
തലസ്ഥാനാമായ ബാങ്കുയില്‍നിന്നു 350 കിലോമീറ്റര്‍ മാറിയുള്ള എന്‍ഡോമെറ്റെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണങ്ങളില്‍ 26 ഓളം പേര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കി.
















