കണ്ണൂര്‍: ജില്ലാ കരാത്തെ ഡോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുപ്പതാമത് ജില്ലാ കരാത്തെ ഡോ ചാമ്പ്യന്‍ഷിപ്പ് 24, 25 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വിവിധയിനങ്ങളിലായി 400 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. 24 ന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഐജി ദിനേന്ദ്ര കശ്യപ് ബൗട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. 25 ന് വൈകുന്നേരം 5 ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും.















