പയ്യന്നൂര്‍: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കടന്നപ്പള്ളി, പടിഞ്ഞാറേക്കര, കിഴക്കേക്കര, പഴീച്ചയില്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബിജെപി പതാകകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ ബിജെപി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പ്രശോഭ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വി.വി.ഉണ്ണികൃഷ്ണ വാര്യര്‍, എന്‍.പി.കുഞ്ഞിക്കണ്ണന്‍, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.















