പയ്യന്നൂര്‍: പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂരിന്റെ അനുജന്റെ വീട് എറിഞ്ഞു തകര്‍ത്തതായി പരാതി. കര്‍ണാടക ഹാവേലി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപകനായ മണികണ്ഠന്റെ വീടിന് നേരെയാണ് കഴിഞ്ഞദിവസം അക്രമമുണ്ടായത്. മണികണ്ഠന്‍ കുടുംബസമേതം കര്‍ണാടകയിലാണ് താമസം. ജനല്‍ തകരുന്ന ശബ്ദം കേട്ട് അയല്‍വാസി കൂടിയായ ജ്യേഷ്ഠന്‍ ഗംഗാധരന്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വീടിന്റെ ആറ് ജനലുകളും തകര്‍ന്നിട്ടുണ്ട്. വീടിന്റെ വരാന്തയില്‍ നിന്നും ലഭിച്ച കുറിപ്പില്‍ ഫേസ് ബുക്കില്‍ എഴുതുന്നത് അവസാനിപ്പിക്കുക എന്നെഴുതിയിട്ടുണ്ട്. കവറിന് പുറത്ത് ഭാസ്‌കരന്‍ വെള്ളൂരിന് എന്നും എഴുതിയിട്ടുണ്ട്. കവ്വായി ഹരിജന്‍ കോളനി നിവാസികളുടെ ദുരവസ്ഥയെക്കുറിച്ച് ഭാസ്‌കരന്‍ വെള്ളൂര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു.















