ഇരിട്ടി: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തലശേരി സോഷ്യല്‍സര്‍വീസ് സൊസൈറ്റിയുടെയും പ്രത്യാശ ഭവന്റെയും പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിവാഹ ബന്ധങ്ങള്‍ കുടുബ ബന്ധങ്ങളുടെ അടിത്തറയാണെന്നും ഇത് സംരക്ഷിക്കേണ്ടത് ദമ്പതികളാണെന്നും മന്ത്രി പറഞ്ഞു. തലശേരി സോഷ്യല്‍സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ഇരിട്ടി സെന്റ് ജോസഫ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹ വിവാഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍.ജോര്‍ജ് വലിയമറ്റം അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ വിവാഹ സഹായനിധി കൈമാറി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്,ടിഎസ്എസ് ഡയറക്ടര്‍ ഫാ.തോമസ് തയ്യില്‍, അസി.ഡയറക്ടര്‍ ഫാ. ബെന്നി നിരപ്പേല്‍ റപ്പായി കല്ലറക്കല്‍, പി.വി.ഔസേപ്പ്, പൗളിന്‍തോമസ്, ബേബി മുള്ളൂര്‍, പി.സി വര്‍ഗീസ്, വര്‍ക്കി വടക്കേമുറി, വര്‍ഗീസ് പെരുമത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. 50 വിവാഹങ്ങളാണ് സമൂഹ വിവാഹത്തിന്റെ ഭാഗമായി നടന്നത്.















