അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയാറാം പിറന്നാള്‍ ഇന്ന്. ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഗുജറാത്തില്‍ എത്തി. അമ്മയ്‌ക്കൊപ്പമാണ് മോദി ഇക്കുറി ജന്മദിനം ആഘോഷിക്കുന്നത്.
മോദിയുടെ ഇളയസഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് അമ്മ താമസിക്കുന്നത്. ഗുജറാത്തിലെ വനവാസി മേഖലയിലെ ജലസേചന പദ്ധതികളും വിഭിന്ന ശേഷിക്കാര്‍ക്കായുള്ള സഹായ വിതരണവും ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
















