ന്യൂദല്‍ഹി: സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീനാരായണഗുരുവിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
”ആരാധ്യനായ സ്വാമി ശ്രീനാരായണഗുരുവിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ഞാന്‍ വണങ്ങുന്നു. അദ്ദേഹത്തിന്റെ മഹത്തായ ചിന്തകളും, ശിക്ഷണവും, അനീതിക്കെതിരെയുള്ള പോരാട്ടവും എക്കാലവും പ്രചോദനം നല്‍കുന്നവയാണ്,”പ്രധാനമന്ത്രി പറഞ്ഞു.
















