കഞ്ഞിക്കുഴി: കഞ്ഞിക്കുഴി വെളിനിലത്ത് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. കഞ്ഞിക്കുഴി 11-ാം വാര്‍ഡില്‍ പടിഞ്ഞാറെക്കര വീട്ടില്‍ അജീന്ദ്രദാസ് (25), പടിഞ്ഞാറെ വെളി അജിത്ത് ജി ബാബു (24), പുത്തന്‍ചിറയില്‍ ലേഖ (34) എന്നിവര്‍ക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പടിഞ്ഞാറെവെളി അജിത്ത് ബാബു വിന്റെ വീട് കയറിയാണ് ആക്രണമം നടന്നത്. എതിര്‍ത്തപ്പോള്‍ സംഘട്ടനമായി. വെളിനിലത്ത് കഞ്ചാവ് മയക്ക്മരുന്ന് വില്പന സജീവമാണ്. ആക്രമണ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി മാരാരിക്കുളം പോലീസിന് കൈമാറി. ചെത്തിക്കാട്ട്, വെളിനിലം, താമരച്ചാല്‍, പാപ്പാളി, മഠത്തിവെളി എന്നിവടങ്ങളിലാണ് മയക്കമരുന്ന് വില്പന നടക്കുന്നത്. മയക്ക് മരുന്ന് വില്പന സംഘത്തിലെ അംഗങ്ങളുടെ പേരും മേല്‍വിലാസവും സഹിതം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
















