എടത്വ: മുട്ടാര്‍ ചലഞ്ച് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൈതത്തോട് ജലോത്സവം 18നു 2.30ന് മുട്ടാര്‍ കൈതത്തോട് നട്ടായത്തില്‍ നടക്കും. വെപ്പ് എ, ബി ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, ചുരുളന്‍ കളിവള്ളങ്ങളും അഞ്ച്, ഏഴ്, 15 തുഴ എന്നീ ചെറുവള്ളങ്ങളും മത്സരിക്കുന്ന ജലമേളയില്‍ 26 കളിവള്ളങ്ങള്‍ മത്സരിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം നിര്‍വഹിക്കും. തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി മാത്യു ടി. തോമസ് സമ്മാനദാനം നിര്‍വഹിക്കും.
ക്ലബ് പ്രസിഡന്റ് കെ.കെ. തോമസ് പതാക ഉയര്‍ത്തും. എടത്വ പ്രിന്‍സിപ്പല്‍ എസ്‌ഐ എസ്. ശ്രീകുമാര്‍, ഫാ. ലൈജു കണിച്ചേരില്‍ എന്നിവരെ ആദരിക്കും. ചലച്ചിത്രതാരം പുന്നപ്ര അപ്പച്ചന്‍ മാസ്ഡ്രില്‍ സല്യൂട്ട് സ്വീകരിക്കും. തോമസുകുട്ടി മാത്യു, കെ.പി. കുഞ്ഞുമോന്‍, സിജോയ് ചാക്കോ, ഷാജി സാമുവേല്‍, ലാലി മുട്ടാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
















