ബീജിങ്ങ്: ചൈന രണ്ടാമത്തെ ബഹിരാകാശ കേന്ദ്രം വിക്ഷേപിച്ചു. ടിയാന്‍ഗോങ്ങ് 2 ലോംഗ് മാര്‍ച്ച് 7 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഗോബി മരുഭൂമിയിലെ ജിക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
അടുത്ത മാസം രണ്ട് ബഹിരാകാശ സഞ്ചാരികളുമായി ഷെന്‍ഷൂ 11 സ്പേസ് ഷിപ്പ് വിക്ഷേപിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ഇവര്‍ ഇന്നലെ വിക്ഷേപിച്ച ബഹിരാകാശ കേന്ദ്രത്തില്‍ എത്തി ഒരു മാസം തങ്ങും. ടിയാന് ഗോങ്ങെന്നാല് സ്വര്‍ഗത്തെ കൊട്ടാരമെന്നാണര്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: