തലശ്ശേരി: സ്‌നേഹം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണ സന്ദേശയാത്ര ശ്രീജഗന്നാഥക്ഷേത്ര പരിസരത്ത് കെ.പി.രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.അനൂപ് പതാക ഏറ്റുവാങ്ങി. തച്ചോളി അനില്‍ അധ്യക്ഷത വഹിച്ചു. ശിവാനന്ദന്‍ കല്ലന്‍, രാജീവന്‍ മാടപ്പീടിക, രാഗേഷ് ചാത്തോത്ത്, സന്തോഷ്, മമ്പള്ളി രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സുധീര്‍ പെരിങ്ങളം സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു.
















