തലശ്ശേരി: പെരിങ്ങത്തൂര്‍ ഗുരുജിമുക്ക് സുദര്‍ശന ഗ്രാമസേവാസമിതി തലശ്ശേരി ജനറല്‍ ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തിരുവോണസദ്യ നല്‍കി സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതിയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ.രാജിവ് രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ടിയ സ്വയം സേവക സംഘം പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, ജില്ലാ സേവാ പ്രമുഖ് സുരേഷ് ബാബു, കെ.പ്രകാശന്‍ മാസ്റ്റര്‍, രാജഗോപാല്‍, കെ.പി.മഹേഷ്, കെ.ഷൈജു, ടി.പി.രാജന്‍, എം.പി.പ്രജിഷ്, കെ.പി.സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
















