നടുവിൽ: അപകടത്തിൽ പരിക്കേറ്റയാളെ ബിജെപി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി നടുവിൽ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നടുവിലിലെ ടി.ഫൽഗുനനെയാണ് സിപിഎം സംഘം ഇന്നലെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയൽ പ്രവേശിപ്പിച്ചത്. നടുവിൽ ഒടുവള്ളിത്തട്ട് റോഡിൽ വിളക്കന്നൂരിലെ ഇറക്കത്തിൽ തിരുവോണ ദിവസം വൈകുന്നേരം ഫൽഗുനൽ ഓടിച്ച കാറും നടുവിലിലെ രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ഫോർ രജിസ്‌ട്രേഷൻ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഫൽഗുനന് പരിക്കേറ്റത്. മദ്യപിച്ച് സ്വബോധമില്ലാതെ കാറോടിച്ച ഫൽഗുനനെ വ്യാജ പരാതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും പോലീസ് പക്ഷപാതപരമായി പെരുുമാറിയാൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കെ.മുകുന്ദൻ അധ്യക്ഷത വഹിച്ചു.
















