ആലപ്പുഴ: വിശ്വകര്‍മ്മജയന്തിദിനമായ നാളെ ദേശീയതൊഴിലാളി ദിനമായി ബിഎംഎസ് ആചരിക്കും.
ഇതിന്റെ ഭാഗമായി ജില്ലയിലെ 16 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതായി ജില്ലാ സെക്രട്ടറി സി. ജി. ഗോപകുമാര്‍ അറിയിച്ചു.
രാവിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പതാക ഉയര്‍ത്തും. മേഖലാ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രകടനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, പഌസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനങ്ങള്‍ എന്നിവ നടക്കും.
ചെങ്ങന്നൂരില്‍ രാവിലെ 11ന് സി. ജി. ഗോപകുമാര്‍, മാന്നാര്‍ ചെറിയനാട് വൈകിട്ട് 4.30ന് സംസ്ഥാന ഖജാന്‍ജി ജി. കെ. അജിത്ത്, നൂറനാട് വൈകിട്ട് നാലിന് എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്‍, മാവേലിക്കരയില്‍ നാലിന് ജില്ലാ ജോയിന്റ് സെക്രട്ടറി പി. ശ്രീകുമാര്‍, ഹരിപ്പാട് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, കായംകുളത്ത് നാലിന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ്, കാര്‍ത്തികപ്പള്ളിയില്‍ വൈകിട്ട് നാലിന് ജില്ലാ വൈസ്പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അമ്പലപ്പുഴയില്‍ വൈകിട്ട് നാലിന് ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍, ആലപ്പുഴയില്‍ രാവിലെ 11ന് സംസ്ഥാന ഖജാന്‍ജി ജി. കെ. അജിത്ത്, എടത്വായില്‍ വൈകിട്ട് നാലിന് ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി. പി. വിജയന്‍, ചമ്പക്കുളത്ത് നാലിന് ജില്ലാ ജോ. സെക്രട്ടറി ബി. സുഭാഷ്, ചേര്‍ത്തലയില്‍ രാവിലെ പത്തിന് ജില്ലാ ഖജാന്‍ജി ബിനീഷ് ബോയി, തുറവൂരില്‍ വൈകിട്ട് അഞ്ചിന് ജില്ലാ വൈസ്പ്രസിഡന്റ് പി. ബി. പുരുഷോത്തമന്‍, പാണാവള്ളിയില്‍ അഞ്ചിന് ജില്ലാ ജോ. സെക്രട്ടറി എന്‍. വേണുഗോപാല്‍, അരൂരില്‍ ജില്ലാ ജോയ സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ എന്നിവരാണ് പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യുക.
















