ഹരിപ്പാട്: ഓണമായിട്ടുപോലും തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കാതെ വധഭീഷണി മുഴക്കുന്ന കന്നിലേത്ത് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഉത്രാടദിവസമായ ഇന്നലെ കേബിള്‍ ടിവി ഉടമയുടെ പള്ളിപ്പാട്ട് വീടിന് മുന്നില്‍ തൊഴിലാളികള്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു.
വര്‍ഷങ്ങളായി തൊഴിലെടുക്കുന്ന സ്ത്രീകളടക്കമുള്ള ഒന്‍പതോളം തൊഴിലാളികളെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടിരിക്കുന്നത്. ബിഎംഎസ് ഹരിപ്പാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സമര പരിപാടി ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സദാശിവന്‍പിള്ള ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന്‍, ജോയിന്റ് സെക്രട്ടറി പി. ശ്രീകുമാര്‍, മേഖല സെക്രട്ടറി എം. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
















