ചേര്‍ത്തല: കേരള പുലയര്‍ മഹാസഭ ചേര്‍ത്തല യൂണിയന്റെ നേതൃത്വത്തില്‍ നാളെ അവിട്ടം തിരുനാള്‍ അയ്യങ്കാളി ജയന്തി സന്ദേശറാലി സംഘടിപ്പിക്കും. തിരുനെല്ലൂര്‍ കെപിഎംഎസ് ശാഖയ്‌ക്ക് സമീപം രാവിലെ എട്ടിന് യൂണിയനിലെ മുതിര്‍ന്ന അംഗം വടക്കുംകര തങ്കപ്പന്‍ റാലി ഫഌഗ് ഓഫ് ചെയ്യും.
പ്രസിഡന്റ് പി.വി.നടേശനാണ് ക്യാപ്റ്റന്‍. സംഗീതസംവിധായകനും അയ്യങ്കാളിയുടെ ചെറുമകനുമായ ടി.കെ.ലായനും റാലിയില്‍ പങ്കെടുക്കും. കെപിഎംഎസ് സെക്രട്ടേറിയറ്റ് അംഗം സി.എ.പുരുഷോത്തമന്‍ ജന്മദിന സന്ദേശം നല്‍കും.
അയ്യങ്കാളി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഫണ്ട് സമാഹരയജ്ഞവും സംഘടനാ ശാക്തീകരണവുമാണ് റാലി നടത്തിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പി.വി.നടേശന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി എന്‍.പി.അജേഷ്, മഹിളാ ഫെഡറേഷന്‍ യൂണിയന്‍ പ്രസിഡന്റ് നയനാ ബിജുമോന്‍ എന്നിവര്‍ പറഞ്ഞു.
















