ബര്‍മിങ്ഹാം: പരാതിക്കാരായ സ്ത്രീകളെ ജോലിക്കിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുറ്റം സമ്മതിച്ച പോലീസുകാരനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ജോലിക്കിടെ, ചെയ്ത രണ്ടു കുറ്റം സ്റ്റീവന്‍ വാള്‍ട്ടേഴ്‌സ് (47) കഴിഞ്ഞ ദിവസം സ്റ്റാഫോര്‍ഡ് കോടതിയില്‍ സമ്മതിച്ചു. പിന്നാലെയാണ് പുതിയ ആരോപണം.
ബലാത്സംഗത്തിനിരയായ മറീ റൈനോള്‍ഡ് (40), പരാതിയുമായി ചെന്നപ്പോള്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെങ്കില്‍ വദന രതിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പുറത്തുപറയാന്‍ ആലോചിച്ചിരുന്നില്ലെന്നും ഇപ്പോള്‍ പോലീസുകാരന്‍ കുറ്റ സമ്മതം നടത്തിയതിനാലാണ് ഇതു പറയുന്നതെന്നും റൈനോള്‍ഡ് പറഞ്ഞു.
മറീ റൈനോള്‍ഡ് പരാതിപ്പെട്ടതനുസരിച്ച് കേസ് അന്വേഷിക്കാന്‍ വീട്ടിലെത്തിയ വാള്‍ട്ടേഴ്‌സ്, രക്ഷിതാക്കള്‍ കൂടെ വന്ന ഓഫീസര്‍മാരുമായി സംസാരിക്കവേ തന്റെ കിടപ്പുമുറയിലെത്താന്‍ ആവശ്യപ്പെട്ടെന്നും അനുസരിക്കാന്‍ നിര്‍ബന്ധിതയായെന്നുമാണ് വെളിപ്പെടുത്തല്‍.
”അയാള്‍ കുറ്റം ചെയ്തു. ശിക്ഷിക്കപ്പെടണം,”’മറീ കരഞ്ഞുകൊണ്ടു പറഞ്ഞു.
















