ശ്രീനാരായണ ഗുരു ദൈവമല്ല എന്നാണ് കോടതിവിധി. ആ മഹാത്മാവ് ദൈവമല്ല എന്ന വിധി അംഗീകരിക്കാന്‍ മറ്റൊന്നുകൂടി ജനങ്ങളുടെ മുന്പില് വെക്കേണ്ടതുണ്ട്. എന്തെന്നാല്‍ ദൈവമാകാന്‍ കോടതിയുടെ മാനദണ്ഡം എന്തെല്ലാമാണെന്ന്. ദൈവത്തെ പ്രഖ്യാപിക്കാനുള്ള ഏത് വകുപ്പാണ് ഉള്ളത് എന്നും. ഇങ്ങനെ കൃത്യമായി ദൈവത്തെ പ്രഖ്യാപിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇത്തരം വിധികള്‍ പ്രഖ്യാപിക്കുമ്പോള്‍ ചില ആളുകളുടെ വികാരം വ്രണപ്പെടും എന്നെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു.
ആരാധിക്കുന്ന ആളുകളുടെ എണ്ണംനോക്കി ദൈവത്തെ നിര്‍വചിക്കാന്‍ സാധിക്കുകയില്ല. ഒരാള്‍ ചെയ്യുന്ന കാര്യത്തെ അനുസരിച്ച് അവരെ ദൈവമായി ആരാധിക്കട്ടെ. ദൈവമായി കാണുന്നവയൊന്നും മുഴുവന്‍ സമൂഹവും ദൈവമായി കരുതുന്നില്ല എന്നതാണ് വാസ്തം. എന്നാല്‍ അവയൊന്നും ദൈവമല്ലാതാകുന്നില്ല. ഒരു സമൂഹത്തിന്റെ മുഴുവന്‍ നീതിക്കുവേണ്ടി പ്രയത്നിച്ച ശ്രീനാരായണ ഗുരുദേവനെ ആ സമൂഹം ദൈവമായി കരുതുന്നെങ്കില്‍ അത് മാറ്റാന്‍ കഴിയില്ല.
ശ്രീധരന് കോളോറ, നരിപ്പറ്റ
പ്രതികരിക്കാൻ ഇവിടെ എഴുതുക: