Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇന്ന് ഉത്രാടപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 07:23 pm IST
in Alappuzha

ആലപ്പുഴ: കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കുന്നപോലെയാണ് കമ്പോളങ്ങളിലെ തിരക്ക്. പിഞ്ചുകുഞ്ഞുങ്ങള്‍ക്കുള്ള തുണിത്തരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിലകൂടിയെങ്കിലും ആരും അത് കാര്യമാക്കുന്നില്ല. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ള ഓണക്കോടി വാങ്ങുന്നതിലെ തിരക്കിലാണ് ഏവരും. ഓണസദ്യയ്‌ക്കുള്ള പച്ചക്കറികളും പലചരക്കും വാങ്ങാനെത്തുന്നവരുടെ ദിവസമാണിന്ന്. കടകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസം. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികളാണ് കൂടുതലെങ്കിലും നാടന്‍ പച്ചക്കറികള്‍ വില്‍ക്കുന്ന കടകളിലും തിരക്കിനു കുറവില്ല. പൂക്കളമൊരുക്കാന്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളാണ് കമ്പോളത്തിലെത്തിയിരിക്കുന്നത്. ഇവ വാങ്ങാനും മലയാളികള്‍ ആവേശത്തിലാണ്. എല്ലാവരും ഓണത്തപ്പനെ വരവേല്‍ക്കാനുള്ള ഓട്ടത്തിലാണ്. നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വിവിധ കച്ചവടങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. നാടും നഗരവുമെല്ലാം ഇന്ന് ഉത്രാടപ്പാച്ചിലിലാണ്. തിരുവോണത്തെ വരവേല്‍ക്കാന്‍.

ഓണത്തോടനുബന്ധിച്ച് വിവിധ സംഘടനകളും ക്ലബ്ബുകളും ഓണാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നാടന്‍ കളികളും, വര്‍ണ്ണവിസ്മയങ്ങളും തീര്‍ത്ത് നാടും നഗരവും ഒന്നകെ വിവിധ രീതിയില്‍ ഓണത്തെ വരവേല്‍ക്കുകയാണ്. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഓണാഘോഷപരിപാടികളില്‍ പങ്കു ചേരുന്നു. മുത്തശ്ശിമാര്‍ അവരുടെ പഴയകാല ഓണ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുന്നു. ഉദ്യോഗസ്ഥര്‍ ഓണാവധിക്ക് നാട്ടിലേക്ക് ഓട്ടത്തിലാണ്. ജില്ലയിലെമ്പാടും വിവിധ സംഘടനകള്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ കെങ്കേമമായി നടക്കുകയാണ്.

മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡിലെ വയോധികര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റയും മറ്റു അഭ്യൂദയ കാംക്ഷികളുടേയും സഹകരണത്തോടെയാണ് ഓണക്കോടി വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് തകമണി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.

ആലപ്പുഴ മന്നം സ്മാരക 4418 നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഓണസംഗമം നടത്തി. അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.ജെ. സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പു നല്‍കി. മുതിര്‍ന്ന വ്യക്തിയെ ആദരിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിപണനവും ഓണസദ്യയും നടത്തി.

മുഹമ്മ കാവുങ്കല്‍ യുവശക്തി വായനശാലയുടെ ഓണാഘോഷം 14,15 തീയതികളില്‍ നടക്കും. 14ന് രാവിലെ എട്ടുമുതല്‍ പതാക ഉയര്‍ത്തല്‍, കായിക മത്സരങ്ങള്‍, കാരംസ് പ്രദര്‍ശന മത്സരങ്ങള്‍, വൈകിട്ട് 6.30ന് കലാപരിപാടികള്‍, ഗാനമേള. 15ന് കലാമത്സരങ്ങള്‍, രാത്രി എട്ടിന് സമാപനസമ്മേളനം മുഹമ്മ എസ്‌ഐ സി.സി. പ്രതാപചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എസ്. ശരത് അദ്ധ്യക്ഷത വഹിക്കും.

ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോ. ഓഫ് കേരള അമ്പലപ്പുഴ മേഖലാ കമ്മറ്റി ഓണാഘോഷവും സൗഹൃദ കൂട്ടായ്‌മ സമ്മേളനവും സംഘടിപ്പിച്ചു. പുന്നപ്ര 610 നമ്പര്‍ എസ്എന്‍ഡിപി ഹാളില്‍ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ഉദ്ഘാടനം ചെയ്തു. റോബര്‍ട്ട് മാത്യു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ആര്‍. ഉണ്ണികൃഷ്ണന്‍ ഓണക്കിറ്റ് വിതരണം ചെയ്തു.പുന്നപ്ര എസ്‌ഐ ഐഡി കാര്‍ഡ് വിതരണം ചെയ്തു. മരണാനന്തര സഹായവും ചികിത്സാ സഹായവും സംസ്ഥാന ട്രഷറര്‍ പി.എം. ഇക്ബാല്‍ വിതരണം ചെയ്തു. കൊട്ടാരം ഉണ്ണികൃഷ്ണന്‍, സജു പാര്‍ത്ഥസാരഥി തുടങ്ങിയവര്‍ സംസാരിച്ചു.

പുന്നപ്ര വടക്ക് ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും ഗ്രന്ഥശാല ബാലകലോത്സവവും 15ന് നടത്തും. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വൈകിട്ട് ആറിന് സാംസ്‌കാരിക സദസ്സ് നടക്കും. ഫോണ്‍: 9946151229.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.