വാഷിങ്ടണ്‍: ആമയുടെ രക്തം കുടിച്ച് ജീവിക്കുന്ന പരാന്ന ഭോജിക്ക് പ്രസിഡന്റ് ഒബാമയുടെ പേര്. ‘ബരാക്ക്‌ട്രെമ ഒബാമയ’ എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്.
കടലാമകളുടെയും കരയാമകളുടെയും ചോരകുടിച്ച് ജീവിക്കുന്ന ഈ പരാന്ന ഭോജിയെ ഇന്ത്യാന സെന്റ് മേരി കോളജിലെ ബയോളജി വിഭാഗമാണ് കണ്ടെത്തിയത്.
ഒബാമയുടെ ബന്ധു കൂടിയായ ഇവിടത്തെ പ്രൊഫസര്‍ തോമസ് പ്ലാറ്റ് ആദരസൂചകമായി പ്രസിഡന്റിന്റെ പേരും നല്‍കി. ഇതൊരു അവഹേളനമല്ലെന്നും ഇദ്ദേഹം പറഞ്ഞു.
















