ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ തെരുവിലൂടെ നവജാത ശിശുവിന്റെ ജഡവുമായി പെണ്‍പട്ടി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിട്ട ശിശുവിനെ കുറ്റിക്കാട്ടിലും മറ്റും ഒളിപ്പിക്കുന്നതിനും നായയുടെ ശ്രമമുണ്ട്.
ഇത് ശ്രദ്ധയില്‍പെട്ട ജനങ്ങള്‍ കൂടിയപ്പോള്‍ നായ ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് നടത്തിയ പരിശോധനയില്‍ ശിശു ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നതും വീഡിയോയെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
















