14 ഇനം മത്സ്യകുഞ്ഞുങ്ങളുടെ കുറഞ്ഞ വലിപ്പം നിജപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനും, മത്സ്യത്തീറ്റ മറ്റ് സംസ്ഥാനങ്ങളിലെ ഫാക്ടറികളിലേക്ക് കയറ്റി അയയ്‌ക്കുന്നതിനും നിരോധനമുണ്ട്.
15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ബ്രസീല്‍ വിമാനക്കമ്പനിയായ എംബ്രയറിനോട് പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. യുപിഎ ഭരണകാലത്ത് ഈ കമ്പനിയില്‍നിന്ന് വിമാനം വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണിത്.
20 മാസംകൊണ്ടാണ് ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായത്. നാല് വശത്തേക്കും ഒരുപോലെ തിരക്ക് അനുഭവപ്പെടുന്ന ഇടപ്പള്ളി ജംഗ്ഷനില്‍ മേല്‍പ്പാലം വേണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു.
48 കിലോഗ്രാമില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാല പ്രഭ ജാദവ്, 57 കിലോഗ്രാമില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ യാമിനി ശൗര്യ എന്നിവര്‍ ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി വെങ്കലം നേടി.
86 കന്നുകാലികളെ ബ്രൂസെലോസിസ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ദയാവധത്തിന് വിധേയമാക്കും. പാലക്കാടാണ് ഇത്. എന്നാല്‍ പക്ഷിപ്പനിയെപ്പോലെയുള്ള ഭീകരമായ രോഗമല്ല ഇത്. അടുത്തിടപഴകുന്നവരിലേക്ക് അപൂര്‍വമായി മാത്രമേ രോഗം പകരൂ.
















