ആലപ്പുഴ: ആത്മവിശ്വാസമുണ്ടെങ്കില്‍ എന്തും നേടിയെടാക്കാമെന്നും പൂര്‍വ്വികര്‍ക്ക് ഉണ്ടായിരുന്നതും ഇന്നത്തെ തലമുറയ്‌ക്ക് കൈമോശം വന്നതും ആത്മവിശ്വാസമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു. കെ.കെ.നായര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പ് വിതരണവും കെ.കെ.നായരുടെ 109-ാംജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും പാതയിലൂടെ സഞ്ചരിച്ച് ഭരണാധികാരികളെപ്പോലും വിസ്മയിപ്പിച്ച വ്യക്തിത്വമായിരുന്നു കെ.കെ.നായരുടേത്. അദ്ദേഹത്തിന്റെ സംഭാവനകളെ മനസിലാക്കാതെ അവഗണിച്ചത് വലിയ അബദ്ധങ്ങളായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി സംസാരിച്ച ആര്‍ എസ്എസ് വിഭാഗ് സഹസംഘചാലക് വി.എന്‍.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
വിവാദമായ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്തതുവഴി ധീരമായ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുള്ള ഭരണാധികാരി കൂടിയായിരുന്നു കെ.കെ.നായരെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് പി.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഹരി, കെ.ക.പത്മനാഭപിള്ള, രാജഗോപാല്‍ ചെമ്മണിക്കര, രാധാകൃഷ്ണന്‍, കെ.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















