ചാരുംമൂട്: വള്ളികുന്നം പഞ്ചായത്തിലെ പെന്‍ഷന്‍ കാര്യം സിപിഎമ്മിന്റെ സ്വന്തക്കാര്യം. ഇവിടെ പെന്‍ഷന്‍ വിതരണവും, സംവിധാനവും, നിര്‍മ്മാണവും, അണിയറയും എല്ലാം ഒറ്റ സഖാവിന്റെ കൈയ്യില്‍. വേണമെങ്കില്‍ സഖാവിന്റെ വീട്ടില്‍ എത്തണമെന്നാണ് കല്‍പ്പന. ഇവിടെ മറ്റു പാര്‍ട്ടി അനുഭാവികളുടെ പെന്‍ഷന്‍ തടഞ്ഞതായും വ്യാപകമായി പരാതിയുണ്ട്. മെമ്പര്‍ ചാരുമൂട് ഏരിയാ കമ്മറ്റി അംഗം, പടയണിവെട്ടം സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സേവനം ചെയ്യുന്നു.
വിരോധമുള്ളയാളുകള്‍ക്ക് പെന്‍ഷന്‍ കൊടുക്കുവാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലന്നാണ് ബിജെപി വള്ളിക്കുന്നു പടിഞ്ഞാറന്‍ മേഖല കമ്മറ്റിയുടെ കുറ്റപ്പെടുത്തല്‍. ഈ നിലയാണ് തുടരുവാന്‍ ശ്രമിക്കുന്നതെങ്കില്‍ സഖാവിന്റെ വീട്ടുപടിക്കല്‍ ഉപരോധസമരം ഉള്‍പ്പെടെനടത്തുമെന്ന് ബിജെപി നിയോജകമണ്ഡലം സെക്രട്ടറി കെ.വി. അരവിന്ദാക്ഷന്‍, മേഖല പ്രസിഡന്റ് ബിജു പാട്ടത്തില്‍, സെക്രട്ടറി സുരേഷ് എന്നിവര്‍ അറിയിച്ചു.
















