പാനൂര്‍: വടക്കേപൊയിലൂര്‍ ശ്രീ കുര്യാടന്‍കാവ് ദേവീ ക്ഷേത്രത്തിനകത്തു കയറി പോലീസ് അതിക്രമം നടത്തിയതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ലാത്തിയെടുത്ത് ഷൂ ഉള്‍പ്പെടെധരിച്ച് അകത്തു കയറിയ പോലീസ് സംഘം ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ദേവിയുടെ പടവും വിളക്കുകളും അടിച്ചുതകര്‍ത്തു. കൊളവല്ലൂര്‍ പോലീസിന്റെ നടപടിയില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതിക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കമമെന്നും സംഭവത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായും ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കൊല്ലമ്പറ്റ പ്രേമന്‍ പ്രസ്താവിച്ചു.
















