കണ്ണൂര്‍: ജില്ലയിലെ 12578 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുളള സൗജന്യ ഓണക്കിറ്റും പണിയ ഗോത്ര വിഭാഗങ്ങളിലെ 60 വയസ്സിന് മുകളിലുളള സ്ത്രീ പുരുഷന്‍മാര്‍ക്കുളള ഓണക്കോടി വിതരണോദ്ഘാടനവും കോളയാട് പ്രിമെട്രിക് ഹോസ്റ്റലില്‍ 11 ന് രാവിലെ 11 മണിക്ക് വ്യവസായ സ്‌പോര്‍ട്‌സ്,യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. അരിയും എട്ട് ഇനം ഭക്ഷണസാധനങ്ങളും ഉള്‍പ്പെടെ 759 രൂപയുടെ കിറ്റുകളും സ്ത്രീകള്‍ക്ക് 830 രൂപ വിലയുളള കസവ് കരസെറ്റ്മുണ്ടും നേര്യതും പുരുഷന്‍മാര്‍ക്ക് 685 രൂപ വിലയുടെ കസവ് കരയുളള ഡബിള്‍ മുണ്ടും വെളള തോര്‍ത്തുമാണ് ഓണക്കോടിയായി വിതരണം ചെയ്യുന്നത്.
















