ഇരിട്ടി: മുഴക്കുന്ന് മുടക്കോഴി കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ് രമേശന്‍ സഞ്ചരിച്ച കാറിനുനേരെ കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാറിന് നേരെ മുഴക്കുന്ന് ടൗണ്‍ പരിസരത്തുനിന്നാണ് കല്ലേറുണ്ടായത്. കാറിന്റെ ഗ്ലാസുകള്‍ തകര്‍ന്നെങ്കിലും അദ്ദേഹത്തിന് പരിക്കുപറ്റിയില്ല. ഈ സംഭവത്തിലും പോലീസിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. മുടക്കോഴിയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു രമേശന്‍. ആ സമയത്ത് ഇദ്ദേഹത്തിന്റെ വീടിന് നേരെ കരിയോയില്‍ പ്രയോഗം നടത്തി വികൃതമാക്കിയിരുന്നു. കാര്‍ അക്രമിച്ച സംഭവത്തില്‍ സണ്ണി ജോസഫ് എംഎല്‍എ, പേരാവൂര്‍, ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ ബൈജു വര്‍ഗീസ്, തോമസ് വര്‍ഗീസ്, മണ്ഡലം പ്രസിഡന്റ് വി. രാജു തുടങ്ങിയവര്‍ പ്രതിഷേധിച്ചിട്ടുണ്ട്.
















