Categories: Kannur

വിശ്വകര്‍മ്മ ദിനാചരണം 17 ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: സപ്തംബര്‍ 17 ന് വിശ്വകര്‍മ്മ ദിനാചരണത്തിന്റെ ഭാഗമായി വിശ്വകര്‍മ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 17 ന് വൈകുന്നേരം 3 മണിക്ക് ശോഭായാത്ര നടക്കും. കണ്ണൂര്‍ കാനത്തൂര്‍ കാവില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര പ്ലാസ ജംഗ്ഷന്‍ വഴി ജവാഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.വി.പ്രേമന്‍ അധ്യക്ഷത വഹിക്കും.

Recent Posts