കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാ ദിനം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഓണാഘോഷവും ഇന്ന് നടക്കും. പകല്‍ പതിനൊന്നിന് ജില്ലാ ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും.
ഓണക്കോടി വിതരണം ചെയ്തു
കണ്ണൂര്‍: മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കിംസ്റ്റ് ഹോസ്പിറ്റല്‍, കണ്ണൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക്, എന്നിവയുടെ ആഭിമുഖ്യത്തില്‍ മേലെ ചൊവ്വ പ്രത്യാശഭവനില്‍ നടന്ന ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് എ.അബ്ദുള്‍ റഷീദ് നിര്‍വ്വഹിച്ചു. കണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ.വി.വേണുഗോപാലന്‍ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.സിസ്റ്റര്‍ മെല്ലൊ സ്വാഗതവും നിതിന്‍ പവിത്രന്‍ നന്ദിയും പറഞ്ഞു. അന്തേവാസികള്‍ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു
















