കണ്ണൂര്‍: നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഏകദിന വിദ്യാര്‍ത്ഥി ക്യാമ്പ് കോളേജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോളേജ് ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ സി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.കെ.ഷിബിന സ്വാഗതവും കോണ്‍കോഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.ധനേഷ് നന്ദിയും പറഞ്ഞു.
















