കണ്ണൂര്‍: ഓണാഘോഷത്തോടുള്ള പിണറായി സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധ പൂക്കളം തീര്‍ത്തു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അരുണ്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി.സി.രതീഷ്, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് എസ്.വിജയ്, കെ.വിഷ്ണു, ആദിത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















